IndiaKeralaLatest

തെരഞ്ഞെടുപ്പു രാഷ്‌ട്രീയം വിട്ടു: സുധീരന്‍

“Manju”

കോഴിക്കോട്‌: തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലേക്ക്‌ ഇനിയില്ലെന്നും പുതിയ തലമുറയ്‌ക്കു വഴിമാറി കൊടുക്കുകയാണെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍. ഇത്തവണ സ്‌ഥാനാര്‍ഥിത്വത്തിനു തന്റെ പേര്‌ പരിഗണിച്ചിട്ടേയില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം 25 വഷം പിന്നിട്ടപ്പോള്‍ തന്നെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലേക്കില്ലെന്ന്‌ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്‌.
എന്നാല്‍, നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ പിന്നീട്‌ മത്സരിക്കേണ്ടിവന്നത്‌. തെരഞ്ഞെടുപ്പ്‌ സര്‍വ്വേകള്‍ അന്തിമഫലമാണെന്നു താന്‍ കരുതുന്നില്ല. മാധ്യമങ്ങള്‍ക്ക്‌ പരസ്യം കൊടുത്താണ്‌ തുടര്‍ഭരണമെന്ന പ്രചാരണം സര്‍ക്കാര്‍ സൃഷ്‌ടിക്കുന്നത്‌. കോടികള്‍ ചെലവഴിച്ചു മാധ്യമങ്ങള്‍ക്ക്‌ പരസ്യം നല്‍കുകയാണ്‌ സര്‍ക്കാര്‍. ഇതു കമ്യൂണിസ്‌റ്റ്‌ പാരമ്ബര്യത്തിനു ചേര്‍ന്നതല്ല.
നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ്‌ ഇവിടെ നടക്കുന്നത്‌. ഇതില്‍ യു.ഡി.എഫിന്‌ അനുകുലമായ വിധിയുണ്ടാകുമെന്നു സുധീരന്‍ പറഞ്ഞു. നേമത്ത്‌ കെ.മുരളീധരന്റെ സ്‌ഥാനാര്‍ഥിത്വം ചരിത്രസംഭവമായി മാറിയിരിക്കുകയാണ്‌. മൂന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന്‌ വന്നിട്ടുള്ള എല്ലാ പോരായ്‌മകളും പരിഹരിച്ച്‌ ഇവിടെ മുരളി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button