KeralaKottayamLatest

ശാന്തിഗിരിയില്‍ ഉളളി കൃഷി വിളവെടുപ്പ്

“Manju”

കോട്ടയം : ശാന്തിഗിരി ആയൂര്‍വേദ സിദ്ധ ഹോസ്പിറ്റല്‍ ഉഴവൂര്‍ പൂവത്തുങ്കലില്‍ ജൈവകൃഷിയുടെ കൂടെ ഉളളി കൃഷി നടത്തുകയുണ്ടായി. വിപണയില്‍ ചുവന്നുളളി പൊളളുന്ന വിലയിലെത്തി നില്‍ക്കുമ്പോഴാണ് ഉളളി കൃഷി വിളവെടുപ്പ്. കര്‍ഷകനായ നെല്ലിച്ചുവട്ടില്‍ എന്‍.എന്‍. മുരളീധരനാണ് ഇതിന് നേതൃത്വം വഹിച്ചത്. ശാന്തിഗിരി ആയൂര്‍വേദ ആശുപത്രിയുടെ ഉടമസ്ഥതയിലുളള 10 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്. വിപണയില്‍ നിന്നും വാങ്ങിയ 20 കിലോഗ്രാം ഉളളി പതിനഞ്ച് ദിവസം ഉണക്കിയെടുത്തു വിത്താക്കിയാണ് ഉളളി കൃഷി ചെയ്തത്. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. ദിവസം ഒരുനേരം മാത്രമാണ് ജലവിതരണം നടത്തിയത്. തൊണ്ണൂറ് ദിവസത്തിന് ശേഷം വിളവെടുപ്പ് നടത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍. എന്‍. മുരളീധരന്‍ അറിയിച്ചു. സ്വാമി അര്‍ച്ചിത്ത് ജ്ഞാനതപസ്വി, ജനനി പൗര്‍ണ്ണമി ജ്ഞാനതപസ്വിനി, ജനനി ഡോ. അനുകമ്പ ജ്ഞാനതപസ്വിനി എന്നിവരും ഉളളി കൃഷിയില്‍ പങ്കെടുത്തു.

Related Articles

Back to top button