IndiaKeralaLatest

മുസ്‌ലിം ലീഗിന്റെ പതാക വിലക്കിയെന്നത് വ്യാജ വാര്‍ത്ത-കെ.സി.

“Manju”

വയനാട്: കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാക വിലക്കിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
ലീഗിന്റെ കൊടി ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്നും കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് ഉയര്‍ത്തിയ കൊടികള്‍ അഴിച്ചു മാറ്റയെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ മാധ്യമങ്ങള്‍ക്കെതിരെ എറണാകുളം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും കെസി വേണുഗോപാല്‍ അറിയിച്ചു.
പരാജയഭീതി പൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി മാനനന്തവാടിയില്‍ നടത്തിയ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പതാക വിലക്കിയെന്നും ഇതേതുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങിയെന്നുമായിരുന്നു വാര്‍ത്ത. ലീഗ് പ്രവര്‍ത്തകര്‍ കൊടി മടക്കി വെക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.
എന്നാല്‍ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫ് നല്‍കിയ വിശദീകരണം.

Related Articles

Back to top button