KeralaLatestPathanamthitta

കെ. സുരേന്ദ്രന്‍ ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് സന്ദര്‍ശിച്ചു

“Manju”

കോന്നി: എന്‍.ഡി.എ. സ്ഥനാര്‍ത്ഥിയും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് സന്ദര്‍ശിച്ചു. ആശ്രമം ഇന്‍ചാര്‍ജായ സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വിയും, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ പുഷ്പസമര്‍പ്പണം നടത്തിയതിനുശേഷം ആത്മബന്ധുക്കളോടും അഭ്യുദയകാംക്ഷികളോടുമായി അദ്ദേഹം വോട്ടഭ്യര്‍ത്ഥന നടത്തി. പത്തനതിട്ട ബി.ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സൂരജ്, ഒ.ബി.സി.യുവമോര്‍ച്ച സ്റ്റേറ്റ് സെക്രട്ടറി അരുണ്‍ പ്രകാശ്, ബി.ജെ. പി. നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് പിളള , കോന്നി പഞ്ചായത്ത് മെമ്പര്‍ സി.എസ്. സോമന്‍, സീരിയല്‍ സിനിമതാരം കൃഷ്ണപ്രസാദ് , സുഗണമോഹനന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button