IndiaLatest

‘ലവ് ജിഹാദ് നിയമം’ പാസാക്കി ഗുജറാത്ത്‌

“Manju”

അഹമ്മദാബാദ്: ഗുജറാത്തിലും മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നു. ഫ്രീഡം ഓഫ് റിലീജ്യസ് ആക്‌ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. ഇതോടെ വിവാഹത്തിന് വേണ്ടി മതം മാറാന്‍ സാധിക്കില്ല.
വിവാഹത്തിന്റെ ഭാ​ഗമായി മതപരിവര്‍ത്തനം നടത്തിയാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റമായി പരിഗണിക്കും. 3 മുതല്‍ 10 വര്‍ഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷയായി നിഷ്കര്‍ശിക്കുന്നത്. വിവാഹത്തിനായി മതപരിവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്ന മതമേലധികാരികളേയും ശിക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

“2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റില്‍ ഭേദഗതി വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങള്‍ നിയമം സഭയ്ക്ക് മുന്നില്‍ വെക്കുന്നു. ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം നടത്താനായി വിവാഹം കഴിക്കുന്നതില്‍ നിന്ന് നിയമ തടയും.”- ഗുജറാത്ത് ആഭ്യന്തര മത്രി പ്രദീപ്സിംഗ് ജഡേജ പറഞ്ഞു. യുപിയിലാണ് ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. പിന്നീട് മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിയമം കൊണ്ടുവന്നു.

Related Articles

Back to top button