IndiaLatest

സ്റ്റാലിന്‍റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ്​ പരിശോധന

“Manju”

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ ഡി.എം.കെ നേതാവ്​ എം.കെ. സ്റ്റാലിന്‍റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന​. സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയും മരുമകന്‍ ശബരീശനും താമസിക്കുന്നിടത്താണ്​ പരിശോധന. ശബരീശന്‍റെ ഉടമസ്​ഥതയിലുള്ള നാലോളം ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ്​ വിവരം.വെള്ളിയാഴ്ച രാവിലെ ചെന്നൈ നീലങ്കരൈയിലെ മകളുടെയും മരുമകന്‍റെയും വീട്ടില്‍ ആദായനികുതി വകുപ്പെത്തുകയായിരുന്നു.ഏപ്രില്‍ ആറിന്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതിന്​ ശേഷം രണ്ടാമത്തെ തവണയാണ്​ ഡി.എം.കെ നേതാക്കളുടെ വീടുകളിലും സ്​ഥാപനങ്ങളിലും ആ​ധായനികുതി വകുപ്പ്​ പരിശോധനക്ക്​ എത്തുന്നത്​. കഴിഞ്ഞമാസം മുതിര്‍ന്ന ഡി.എം.കെ നേതാവും സ്​ഥാനാര്‍ഥിയുമായ ഇ.വി. വേലുവിന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയിരുന്നു.

Related Articles

Back to top button