IndiaLatest

എം എല്‍ എ യുടെ കാറില്‍ ഇലക്ടോണിക് വോട്ടിങ് മെഷീന്‍

“Manju”

ഗുവഹത്തി: രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അസമിലെ ബിജെപി എംഎല്‍എയുടെ കാറില്‍ നിന്ന് ഇലക്ടോണിക് വോട്ടിങ് മെഷീന്‍ കണ്ടെത്തി. പത്താര്‍കണ്ഡി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് ഇലക്ടോണിക് വോട്ടിങ് മെഷീന്‍ കണ്ടെത്തിയത്.
അസമിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അതാനു ഭൂയാന്‍ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. പത്താര്‍കണ്ഡില്‍ സ്ഥിതിഗതികള്‍ അപകടകരമാണെന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്.ഇവിഎം കണ്ടെടുത്ത വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രിയങ്കാ ഗാന്ധി വന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ ഇവിഎം ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച്‌ ഗൗരവമായി പുനരാലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഇത്തരം കണ്ടെത്തലുകള്‍ പുറത്തെത്തിക്കുന്നവരെ ബിജെപി കരിവാരിത്തേക്കുകയാണെന്നും അവര്‍ക്ക് പരാജയഭീതയാണെന്നും മാധ്യമങ്ങളെ ഉപയോഗിച്ച്‌ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

Related Articles

Back to top button