KeralaLatestPalakkad

എല്‍.പി.ജി. ടാങ്കറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ച്‌ തീപിടിച്ചു; ഒരാള്‍ മരിച്ചു

“Manju”

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പാചകവാതകം ടാങ്കറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ കൊല്ലംകോട് ആണ് അപകടം നടന്നത്.

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പാചകവാതകം കയറ്റി വന്ന ടാങ്കറും കോഴിക്കോട് നിന്നുള്ള സിമന്‍റ് ലോറി‍യുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച്‌ തീപിടിക്കുകയായിരുന്നു. ലോറിയുടെ കാബിനിലേക്ക് പടര്‍ന്ന തീയില്‍ നിന്ന് ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. പാചകവാതക ടാങ്കറിലേക്ക് തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവായി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Related Articles

Back to top button