KeralaLatest

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; രോഗവ്യാപനത്തിന് സാദ്ധ്യത; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

“Manju”

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍കണ്ണൂര്‍: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്.

മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗം ആരംഭിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. അതിനാല്‍, കൂടുതല്‍ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് അടുത്ത തരംഗം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത് കേരളത്തിലാണ്. രോഗവ്യാപനം വീണ്ടും കൂടുന്നതിനു മുന്‍പ് പരമാവധി പേര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button