IndiaLatest

സൈനികർക്ക് ഇരട്ടി സുരക്ഷ; ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ച് ഡിആർഡിഒ

“Manju”

ന്യൂഡൽഹി : സൈനികരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നൂതന ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ച് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ. അതീവ സുരക്ഷ നൽകുന്ന ഫ്രണ്ട് ഹാർഡ് ആർമർ പാനൽ ജാക്കറ്റുകളാണ് നിർമ്മിച്ചത്. ഒൻപത് കിലോഗ്രാം ഭാരം വരുന്ന ജാക്കറ്റുകൾ കാൻപൂറിലെ ഡിആർഡിഒയുടെ ലാബായ ഡിഫൻസ് മെറ്റീരിയൽസ് ആന്റ് സ്റ്റോർസ് റിസർച്ച് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റിലാണ് വികസിപ്പിച്ചത്.

ഛണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിൽ ജാക്കറ്റുകളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാക്കറ്റ് വികസിപ്പിച്ച വിവരം ഡിആർഡിഒ ഔദ്യോഗികമായി പുറത്തുവിട്ടത്. ജാക്കറ്റിന്റെ ബിഐഎസ് മാനദണ്ഡങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി.

കഴിഞ്ഞ വർഷം പിപിഇ കിറ്റുകൾ ധരിക്കുമ്പോഴുണ്ടാകുന്ന ചൂടിന് പരിഹാരം കാണാൻ ഡിആർഡിഒ ദ്രാവകമുള്ള ജാക്കറ്റുകൾ തയ്യാറാക്കിയിരുന്നു. ഇതിന് തുടർച്ചയായാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒരുപോലെ ധരിക്കാവുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റായ ശക്തിയും നിർമ്മിച്ചിരുന്നു.

Related Articles

Back to top button