IndiaLatest

ഏറ്റവും വിലയേറിയ പച്ചക്കറിയിനം കൃഷി ചെയ്ത് ബിഹാർ സ്വദേശി

“Manju”

പാട്‌ന: ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയിനം കൃഷി ചെയ്ത് ബിഹാർ സ്വദേശി. അമരേഷ് സിങ് എന്ന കർഷകനാണ് ഹോപ് ഷോട്ട്‌സ് എന്ന പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയിൽ ഒരു കിലോയ്ക്ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില. പരീക്ഷണ അടിസ്ഥാനത്തിലാണ് ഔറംഗബാദ് ജില്ലയിൽ അമരേഷ് ഹോപ് ഷോട്ട്‌സ് കൃഷി ചെയ്യുന്നത്. ശാസ്ത്രജ്ഞൻ ഡോ. ലാലിന്റെ മേൽനോട്ടത്തിലായിരന്നു കൃഷി.

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തത്. ‘ ‘ഈ പച്ചക്കറിക്ക് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ്. ലോകത്ത് ഏറ്റവും വിലയുള്ള പച്ചക്കറി. ഇന്ത്യൻ കർഷകരെ തന്നെ ഇതു മാറ്റി മറിക്കും’ എന്നാണ് സുപ്രിയ സാഹു കുറിച്ചത്. വാരണാസിയിലെ ഇന്ത്യൻ വെജിറ്റബിൾ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ് അമരേഷ് ഇതിന്റെ തൈകൾ വാങ്ങിയത്.

കൃഷി 60 ശതമാനവും വിജയകരമായിട്ടുണ്ടെന്നാണ് അമരേഷിന്റെ വാക്കുകൾ. ഈ കൃഷിയിലൂടെ വർഷങ്ങൾക്കുള്ളിൽ ഇപ്പോൾ നേടുന്നതിന്റെ പത്തിരട്ടി സമ്പാദിക്കാൻ കർഷകർക്ക് സാധിക്കുമെന്നും അമരേഷ് പറഞ്ഞു. നാല് മാസം മുൻപാണ് അമരേഷ് തൈ നട്ടത്. കൃഷി വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഹാറിലെ കാർഷിക രംഗത്ത് ഇത് കാര്യമായ മാറ്റമുണ്ടാക്കുമെന്ന് കരുതുന്നതായും അമരേഷ് കൂട്ടിച്ചേർത്തു.

ചെടിയ്ക്ക് ഇത്രയും അധികം വില വരാൻ കാരണം ചെടിയുടെ എല്ലാം ഉപയോഗപ്രദമായതിനാലാണ്. പഴം, പൂവ്, തണ്ട് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ക്ഷയ രോഗത്തിനുള്ള പ്രതിവിധി എന്ന നിലയിലും അത്യുത്തമമാണ്. ചെടിയിൽ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റ് സൗന്ദര്യ വർദ്ധക വസ്തുവായും ഉപയോഗിക്കാറുണ്ട്.

https://twitter.com/supriyasahuias/status/1377111139914444809?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1377111139914444809%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fjanamtv.com%2F80368998%2F

ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ നേരിടുന്നതിനുളള മരുന്ന് ഉണ്ടാക്കാനും ഹോപ് ഷോട്ട്‌സ് ഉപയോഗിക്കുന്നു. പ്രത്യേകമായി ഓർഡർ നൽകിയാൽ മാത്രമെ ഹോപ് ഷോട്‌സ് വാങ്ങാനാകൂ. ബ്രിട്ടൻ, ജർമനി, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്.

Related Articles

Back to top button