Malappuram

യുവാവ് വാഹനമിടിച്ച് മരിച്ചു: ആശുപത്രിയിലെത്തിക്കാതെ പോയ ഡ്രൈവർ അറസ്റ്റിൽ

“Manju”

മലപ്പുറം : പെരുമ്പടപ്പിൽ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തൊടുപുഴ സ്വദേശി ആന്റോ ആണ് അറസ്റ്റിലായത് . വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുഡ്‌സ് ഓട്ടോയിടിച്ച പെരുമ്പടപ്പ് സ്വദേശി അമൽ മരിച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് വഴിയരികിൽ പരിക്കേറ്റ നിലയിൽ പോലീസ് അമലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആന്റോയെ പിടികൂടിയത്.

ഭയം കൊണ്ടാണ് അമലിനെ ആശുപത്രിയിൽ എത്തിക്കാതിരുന്നതെന്ന് ആന്റോ പോലീസിന് മൊഴി നൽകി.

Related Articles

Back to top button