KeralaLatest

രാ​ഹു​ല്‍ ഗാ​ന്ധി ഇന്ന് കേരളത്തില്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: ഇന്ന് കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി ഞായറാഴ്ച നേ​മ​ത്ത് പ്രചരണത്തിനിറങ്ങുമെന്ന് സൂചന. കോണ്‍ഗ്രസ് നേതാവ് പ്രി​യ​ങ്ക ഗാ​ന്ധി പി​ന്‍​മാ​റി​യ​തോ​ടെയാണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി നേ​മ​ത്ത് എ​ത്തുന്നത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പ്രിയങ്ക പിന്മാറിയത്.

നേ​ര​ത്തെ മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ എ​ത്താ​മെ​ന്ന​റി​യി​ച്ചി​രു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ​യാ​ണ് മു​ര​ളീ​ധ​ര​ന് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ രാ​ഹു​ല്‍ എ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ടും ക​ണ്ണൂ​രു​മാ​ണ് രാ​ഹു​ലി​ന് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ണ്ടാ​കു​ക. ഞാ​യ​റാ​ഴ്ച അ​ഞ്ചി​ന് പൂ​ജ​പ്പു​ര​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ച​ര​ണ​യോ​ഗ​ത്തി​ലാ​കും മു​ര​ളീ​ധ​ര​നാ​യി രാ​ഹു​ല്‍ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്.

തന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നും എങ്കിലും ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം നിരീക്ഷണത്തില്‍ പോകേണ്ടതിനാല്‍ അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയതായി പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ അറിയിച്ചിരുന്നു.

Related Articles

Back to top button