IndiaKeralaLatest

ഇന്ത്യയുമായി വ്യാപാര ബന്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി

“Manju”

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്ഥാൻ പുനസ്ഥാപിക്കില്ല | pakistan will not revive trade ties with india
ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും കരാറിനില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി അമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ നടപടികള്‍ തുടങ്ങിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ഇതിനെതിരെ രംഗത്തെത്തിയത്. പാകിസ്ഥാന്‍ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വെള്ളിയാഴ്ചയാണ് മന്ത്രിസഭയിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. നേരത്തെ മാര്‍ച്ച്‌ 23ന് ഇമ്രാന്‍ ഖാന്‍ അദ്ധ്യക്ഷനായ ക്യാബിനറ്റ് ഇക്കോണമിക് ഫോറം തന്നെയാണ് ഇന്ത്യയില്‍ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ഇത് വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കാന്‍ തയയാറായത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്നും പിന്മാറുന്നത്. ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5,2019ന് പിന്‍വലിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരാനാണ് തീരുമാനം-വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി അറിയിച്ചു.

Related Articles

Back to top button