IndiaKeralaLatest

പോസ്റ്റല്‍ വോട്ടില്‍ പാളിച്ച; തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി

“Manju”

Page 4 :പോസ്റ്റൽ: Latest News, Photos, Videos on പോസ്റ്റൽ | Asianetnews.com
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി പോസ്റ്റല്‍വോട്ട് ചെയ്യാനൊരുക്കിയ സൗകര്യത്തില്‍ പാളിച്ചയെന്നു പരാതി. വോട്ടെടുപ്പു കേന്ദ്രങ്ങളിലെ വലിയ ക്യൂ കാരണം പലരും വോട്ടുചെയ്യാതെ മടങ്ങി. പോസ്റ്റല്‍ വോട്ട് പഴയരീതിയിലാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ആനുപാതികമായി വോട്ടിംഗ് ബൂത്തുകല്‍ ഒരുക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്.
തപാല്‍ വോട്ടില്‍ കൃത്രിമം കാണിക്കുന്നെന്ന പരാതിയില്‍ ഇത്തവണ തപാല്‍ വോട്ടിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ 40,000 അധികം പോളിംഗ് ബൂത്തുകളാണുള്ളത്. അതിനാല്‍ത്തന്നെ തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. എന്നാല്‍തിരഞ്ഞെടുപ്പു ചുമതലയുള്ളവര്‍ക്ക് വോട്ടിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത് ഒരു മണ്ഡലത്തില്‍ ഒരു ബൂത്ത് എന്ന നിലയിലാണ്. മൂന്നു ദിവസത്തേക്കായിരുന്നു ഈ സൗകര്യം. ഇത് വലിയ തിരക്കിനു കാരണമായി.
മണിക്കൂറുകള്‍ ക്യൂ നിന്ന പല ഉദ്യോഗസ്ഥരും വോട്ട് ചെയ്യാതെ മടങ്ങി. മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് വോട്ടു ചെയ്യാന്‍കഴിഞ്ഞത്. ആവശ്യത്തിനു സൗകര്യം ഒരുക്കാത്തത് മനപൂര്‍വ്വമാണെന്നുമാണ് എന്‍ജിഒ അസോസിയേഷന്റെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് എന്‍ജിഒ യൂണിയന്റെയും പരാതി. വോട്ട് ചെയ്യാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button