IndiaKeralaLatest

‘പച്ചമണ്ണിന്‍ മനുഷ്യത്വമാണ് പിണറായി വിജയന്‍’ – നവ്യ നായര്‍

“Manju”

പിണറായി വിജയന്‍ എന്ന സഖാവ് ഏവര്‍ക്കും കൂടെയുള്ള സുഹൃത്ത് എന്ന് നടി നവ്യാ നായര്‍. ഏവരും കര്‍ക്കശക്കാരന്‍ മിതഭാഷി എന്നൊക്കെ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയെ നടി നവ്യാ നായര്‍ വിശേഷിപ്പിച്ചത് മനുഷ്യസ്‌നേഹി എന്നാണ്.

ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണുഞാന്‍!

എന്ന വയലാറിന്റെ വരികളാണ് പിണറായി വിജയനെക്കുറിച്ച്‌ പറയാനുള്ളത് എന്നും ധര്‍മടത്ത് നടന്ന വിജയം കലാ സാംസ്‌കാരിക പരിപാടിയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടുകൊണ്ട് നവ്യാ നായര്‍ പറഞ്ഞു.
സഖാവ് എന്ന് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് എന്നാണ് . ജനങ്ങളോടൊപ്പം ഉള്ള സുഹൃത്തിനെപോലെ കൂടെയുള്ള വ്യക്തിയാണ് എന്നും നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി. സഖാവ് പിണറായി വിജയന്‍ ബഹുമാന്യനായ മുഖ്യമന്ത്രി , സഖാവ് പിണറായി വിജയന്‍ എന്നൊക്കെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ക്ക് അപ്പുറത്ത് വാത്സല്യത്തോടെയും സ്നേഹത്തോടെയും ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിട്ടുള്ള മുഖമാണ് എന്റെ മനസ്സിലേക്ക് ഓര്‍മ്മവരുന്നത് .
ആദ്യമായി അദ്ദേഹത്തെയും കുടുംബത്തെയും ഞാന്‍ കാണുന്നത് അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോള്‍ ആണ്. നമ്മള്‍ എല്ലാവരും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ള വിശേഷണങ്ങളാണ് കര്‍ക്കശക്കാരന്‍ മിതഭാഷി എന്നൊക്കെ. പക്ഷേ അദ്ദേഹത്തിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കൈരളി ടിവിയില്‍ ഇന്‍റര്‍വ്യൂ ചെയ്യാന്‍ എനിക്കൊരു ഭാഗ്യമുണ്ടായി. ഇന്‍റര്‍വ്യൂ ഒന്നും ചെയ്തു മുന്‍പരിചയമില്ലാത്ത എനിക്ക് ടെന്‍ഷനായിരുന്നു  എന്താണ് ചോദിക്കേണ്ടത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്നൊക്കെ. നീ സാധാരണ എന്തെങ്കിലും സംസാരിക്കുന്നപോലെ വിജയേട്ടനോട് സംസാരിച്ചാല്‍ മതി എന്ന് കണ്ണൂര്‍ ഭാഷയില്‍ ആശ്വസിപ്പിച്ചത് കമലാന്റിയാണ് . ആ ഇന്‍റര്‍വ്യൂ ഏറ്റവും വലിയൊരു അനുഭവമായിരുന്നു അന്ന് ഞാനാ ഇന്‍റര്‍വ്യൂ അവസാനിപ്പിച്ച്‌ വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ചില വരികള്‍ കൊണ്ടാണ്.
നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി അദ്ദേഹത്തെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഓര്‍മ്മ വരുന്ന വരികള്‍ ഇതുതന്നെയാണ്
ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍?
ദിഗ്വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാന്‍!
ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണുഞാന്‍!
മുഖ്യമന്ത്രി ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് . എല്ലാ ശാരീരിക അസ്വാസ്ഥ്യങ്ങളും മറന്ന് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി കര്‍മ്മനിരതനായ അദ്ദേഹത്തിന് മേല്‍ക്കുമേല്‍ എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും വിജയാശംസകളും സ്നേഹത്തോടെ അര്‍പ്പിച്ചുകൊണ്ടാണ് നവ്യ വാക്കുകള്‍ അവസാനിപ്പിച്ചത് .

Related Articles

Back to top button