KeralaLatest

സര്‍ക്കാര്‍ തുടരും… ഉറപ്പാണ്’ കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍

“Manju”

കൊട്ടാരക്കര : ‘ഈ മീനത്തിലെ കൊടുവെയിലും കൊണ്ട് മോന്‍ ഇനിയും ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല. മോനും ജയിക്കും സര്‍ക്കാരും തുടരും… ഉറപ്പാണ്’’. മുട്ടറ പരുത്തുംപാറ കശുവണ്ടി ഫാക്ടറിയിലെത്തിയ കൊട്ടാരക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിനോട് തൊഴിലാളി കടയ്ക്കോട് ഉദയഭവനില്‍ ഓമന (65)പറഞ്ഞത് ഇങ്ങനെയായിരുന്നു.സ്വീകരണ ദിവസം ഉത്സവമായതിനാല്‍ അന്നുതന്നെ നേരില്‍ക്കാണാന്‍ കഴിയാത്തവരോട് വോട്ട് അഭ്യര്‍ഥിക്കാനെത്തിയതായിരുന്നു ബാലഗോപാല്‍. ‘‘ഈ സര്‍ക്കാരാണ് ഞങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മാറ്റിയത്. ഞങ്ങളുടെ ചെറിയ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കിയത് ഈ മോന്റെ പാര്‍ടിയാണ്’’–- ഓമന പറഞ്ഞു. ‘‘കോവിഡ് കാലത്ത് ലോകം അവസാനിക്കാന്‍ പോകുന്നതായി തോന്നി. എല്ലാദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആശ്വാസമായിരുന്നു. ആ മനുഷ്യന്‍ ഞങ്ങളെ സംരക്ഷിച്ചു. ഞങ്ങളുടെ ദൈവമാണ് ഈ സര്‍ക്കാര്‍.ഞങ്ങള്‍ക്ക് വലിയ രാഷ്ട്രീയവും ലോക കാര്യങ്ങളും അറിയില്ല. പക്ഷേ, ഒന്നറിയാം വിശക്കുമ്പോള്‍ ഭക്ഷണം നല്‍കുന്നവരാണ് ദൈവങ്ങള്‍. കശുവണ്ടി ഫാക്ടറികളില്‍ പ്രതിസന്ധി ഉണ്ടായിട്ടും ജോലി നല്‍കി. കുടിശ്ശികയും ഗ്രാറ്റുവിറ്റിയും തന്നു’’–- ഒപ്പം ഉണ്ടായിരുന്ന ബീനയും ബിന്‍സിയും പറഞ്ഞു.

Related Articles

Back to top button