IndiaLatest

അഞ്ചാം ദിനവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

“Manju”

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിനവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതോടെ ചൊവ്വാഴ്ച എണ്ണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ് വരുത്തിയിരുന്നു. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.03 രൂപയും ഡീസലിന് 85.60 രൂപയുമാണ്. രാജ്യതലസ്ഥാനത്ത് പെട്രോളിന് 90.56 രൂപയും ഡീസലിന് 80.87 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ്.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രീമിയം പെട്രോളിന്റെ വില 100 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. 24 ദിവസം എണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നശേഷം മാര്‍ച്ച്‌ 24നും 25നും എണ്ണ കമ്പനികള്‍ ഇന്ധനവിലയില്‍ കുറവ് വരുത്തിയിരുന്നു. മാര്‍ച്ച്‌ 30ന് വീണ്ടും വില കുറഞ്ഞു. ഇതിന് മുന്‍പ് ഫെബ്രുവരി 27 നായിരുന്നു ഏറ്റവും അവസാനമായി ഇന്ധന വില വര്‍ധിപ്പിച്ചത്. ഈ സമയത്ത് ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. ഇതിനുശേഷം വീണ്ടും വില കുറഞ്ഞ് ബാരലിന് 60 ഡോളറിലെത്തി. അവിടെ നിന്ന് ഉയര്‍ന്ന് 65 ഡോളറിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍.

Related Articles

Back to top button