KeralaKollamLatest

വയോധികനെ ചവിട്ടിക്കൊന്ന സംഭവം; ചെറുമകന്‍ അറസ്റ്റില്‍

“Manju”

കൊല്ലം: ചവിട്ടേറ്റ് വീണ വയോധികന്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മാമ്പുഴ മത്തങ്ങാമുക്ക് സ്വദേശി എന്‍. പുരുഷോത്തമന്‍ ആചാരി (78) മരിച്ച സംഭവത്തിലാണ് പുരുഷോത്തമന്‍റെ മകള്‍ രാധാമണിയുടെ മകന്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുണ്ടറ പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷിബുവെന്ന് പൊലീസ് പറഞ്ഞു. ചവിട്ടേറ്റതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച പുരുഷോത്തമനെ നാട്ടുകാര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ഉണ്ടായത്. അവിടെ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചു. ഭാര്യ ഓമന മരിച്ച ശേഷം രാധാമണിക്കൊപ്പമാണ് പുരുഷോത്തമന്‍ താമസിക്കുന്നത്. ഷിബു മദ്യപിച്ച്‌ വീട്ടില്‍ വഴക്കിടുകയും ഭാര്യ അനിതയെ മര്‍ദിക്കുന്നതും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഷിബു ഭാര്യ അനിതയെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെ ഷിബു പുരുഷോത്തമനെ ചവിട്ടി വീഴ്ത്തുകയായിരുന്നു ഉണ്ടായത്.

Related Articles

Back to top button