IndiaKeralaLatest

കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്, കള്ളവോട്ട് ആശങ്ക

“Manju”

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തി വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടുകള്‍. മുമ്പെങ്ങുമില്ലാത്ത വിധമാണ് വ്യാജന്മാര്‍ വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയത്. 140 നിയോജക മണ്ഡലങ്ങളിലായി 4,34,000 ഇരട്ട വോട്ടര്‍മാരുണ്ടെന്നാണ് കണ്ടെത്തല്‍. ഓരോ മണ്ഡലത്തിലും ശരാശരി മൂവായിരം കള്ളവോട്ടുകള്‍.
വോട്ടര്‍പട്ടിക പ്രകാരം മരിച്ച പലരും ജീവനോടെയുണ്ട്. ഇരട്ടവോട്ട് തടയണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും തെര. കമ്മീഷന് ഇക്കാര്യത്തില്‍ വ്യക്തതയില്ല. രണ്ടു മണ്ഡലങ്ങളില്‍ വോട്ടുള്ളയാള്‍ രണ്ടിടത്തും ചെയ്യുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്ന് വ്യക്തമല്ല. വിരലിലെ മഷി മായ്ക്കാനുള്ള തന്ത്രവുമായാണ് കള്ളവോട്ട് പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടി ഒരുങ്ങി നില്‍ക്കുന്നത്.
ഇത്രയേറെ കള്ളവോട്ടുകള്‍ എങ്ങനെ പട്ടികയില്‍ കയറിക്കൂടി എന്നതിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വ്യക്തമായ മറുപടിയില്ല. അന്വേഷിക്കും കണ്ടെത്തും കര്‍ശന നടപടി എടുക്കും എന്നു മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറയുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികള്‍ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. അതായത് പോളിങ് ഉദ്യോഗസ്ഥരുടെ തീരുമാനം അന്തിമമാകും.
സ്ഥലത്ത് ഇല്ലാത്തവരുടെ വോട്ടുകളാണ് കള്ള വോട്ടുകളായി സാധാരണ ചെയ്തിരുന്നത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ കള്ള വോട്ടുകള്‍ കൂടുതല്‍ ‘പ്രൊഫഷണലായി’. ഒരാള്‍ക്ക് അഞ്ച് കാര്‍ഡ് വരെ നല്‍കിയ മണ്ഡലങ്ങളുമുണ്ട്. ഇത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി, കള്ളവോട്ട് ചെയ്യുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button