മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജർ’ മലയാളത്തിലും

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജർ’ മലയാളത്തിലും

“Manju”

മുംബൈ ആക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘മേജർ’ മലയാളത്തിലുമെത്തുന്നു. യുവതാരമായ അദിവി ശേഷ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും താരം പങ്കുവെച്ചു.

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഇന്ത്യയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട് നിന്നുമുള്ള ആളുകൾ ചിത്രം മലയാളത്തിൽ കാണാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങൾക്കായി ‘മേജർ’മലയാളത്തിലും റിലീസ് ചെയ്യുമെന്ന് അദിവി ശേഷ് ട്വിറ്ററിൽ കുറിച്ചു. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറക്കുന്നത് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

അദിവി ശേഷ് തന്നെയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി ചിത്രത്തിലെത്തുന്നത്. 2008 ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 ജൂലായ് 2 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

Related post