ArticleLatest

പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങള്‍ അറിയാം…..

“Manju”

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴമാണ് പാഷന്‍ ഫ്രൂട്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിന്‍ സി യും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്‌ഫറസ്‌, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്.പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷന്‍ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു.ധാരാളം നാരുകള്‍ അടങ്ങിയ ഈ പഴം രക്തക്കുഴലുകളില്‍ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാന്‍ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഈ പഴം ഹൃദ്രോഗം വരാതെ തടയുന്നു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും പാഷന്‍ ഫ്രൂട്ട് സഹായിക്കും.

Related Articles

Back to top button