KasaragodKeralaLatest

തെരഞ്ഞെടുപ്പ് പരസ്യം ഫേസ്ബുക്കില്‍ എസ്.ഐയ്‌ക്കെതിരെ കേസ്

“Manju”

കാസര്‍കോട്: ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന തെരഞ്ഞെടുപ്പ് പരസ്യം ഫേസ്ബുക്കിലിട്ടതിന്റെ പേരില്‍ പുലിവാല് പിടിച്ച്‌ കാസര്‍കോട്ടെ എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ്. മനോദൗര്‍ബല്യമുള്ള സ്വന്തം മകനാണ് അബദ്ധത്തില്‍ തന്റെ അക്കൗണ്ടില്‍ പോസ്റ്റിട്ടതെന്ന എസ്.ഐയുടെ വിശദീകരണമൊന്നും രക്ഷക്കെത്തിയിട്ടില്ല.ചട്ടം ലംഘിച്ച്‌ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ചു എന്ന കുറ്റത്തിന് എസ്.ഐയ്‌ക്കെതിരെ പൊലിസ് കേസെടുത്തു. ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന പോസ്റ്ററില്‍ സ്വന്തം ചിത്രം ചേര്‍ത്തതിനാണ് കേസ്. റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് എസ്.ഐയ്‌ക്കെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button