KeralaLatestMalappuramPalakkadPathanamthitta

അഞ്ചുവയസുകാരിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍

“Manju”

പത്തനംതിട്ട: അഞ്ചുവയസുകാരിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഇന്നലെയാണ് പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് അഞ്ചു വയസുകാരി മരിചച്ചത്. തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകള്‍ സഞ്ജനയാണ് മരിച്ചത്. രണ്ടാനച്ഛന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതി ചാടിപ്പോവുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 5.30 ഓടെ പൊലീസും കുമ്ബഴ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും ചേര്‍ന്നാണ് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയത്. പ്രതി നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.തമിഴ്‌നാട് രാജപാളയം സ്വദേശികളായ കനകയും അലക്‌സും 4 മാസം മുമ്ബാണ് പത്തനംതിട്ട കുമ്ബഴയില്‍ താമസം തുടങ്ങിയത്വീട്ടുജോലി ചെയ്തിരുന്ന കനക മൂന്നുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടി ചലനമറ്റ നിലയില്‍ ഭിത്തിയില്‍ ചാരി ഇരിക്കുന്നത് കണ്ടത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ കുട്ടി മരിച്ചിരുന്നു.

Related Articles

Back to top button