KeralaLatestThiruvananthapuram

ഹെലിക്കോപ്ടറില്‍ പറന്നിറങ്ങി വോട്ട് ചെയ്ത് സുരേഷ്‌ഗോപി

“Manju”

തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തൃശൂരില്‍ പറന്നിറങ്ങി തന്റെ ബൂത്തുകള്‍ സന്ദര്‍ശിക്കുകയും തിരുവനന്തപുരത്തെത്തി വോട്ടിടുകയും ചെയ്തു. ഇന്നലെ രാവിലെ ആറരയ്ക്കാണ് സുരേഷ്ഗോപി തിരുവനന്തപുരത്തുനിന്ന് ഹെലിക്കോപ്ടറില്‍ തൃശൂരെത്തിയത്.

അവിടെ പ്രവര്‍ത്തകര്‍ക്കൊപ്പം ബൂത്തുകള്‍ സന്ദര്‍ശിച്ചു. ഉച്ചയോടെ തിരിച്ച്‌ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലിറങ്ങി. ഒന്നരയ്ക്ക് ശാസ്തമംഗലം എന്‍.എസ്.എസ് ഹൈസ്കൂളില്‍ വോട്ട് ചെയ്തു.തൃശൂരില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്തെ പ്രധാന ബൂത്തുകള്‍ സന്ദര്‍ശിച്ച സുരേഷ് ഗോപിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് വോട്ട്

തൃശൂരില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കാനും തിരുവനന്തപുരത്ത് വോട്ടിടാനുമാണ് ഹെലിക്കോപ്ടര്‍ വാടകയ്ക്കെടുത്ത് യാത്ര നടത്തിയത്. വോട്ടിട്ടിറങ്ങിയ സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി. തൃശൂരിലെ മത്സരത്തെക്കുറിച്ചും ബി.ജെ.പിയുടെ പ്രകടനത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായെങ്കിലും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് കാറില്‍ ശാസ്തമംഗലത്തെ വീട്ടിലേക്ക് പോയി.

Related Articles

Back to top button