IndiaLatest

കോവിഡ് രണ്ടാം തരംഗം ​; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പഞ്ചാബ്

“Manju”

ചണ്ഡിഗഢ്​: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് പഞ്ചാബാണ്​ ഏറ്റവും ഒടുവിലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനം. അതെ സമയം ചില ജില്ലകളില്‍ മാത്രം ഏര്‍പ്പെടുത്തിയ കര്‍ഫ്യു സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുമെന്ന് പഞ്ചാബ്​​ സര്‍ക്കാര്‍ അറിയിച്ചു.

ഇതിന്​ പുറമേ രാഷ്​ട്രീയ, സാംസ്​കാരിക, കായിക പരിപാടികള്‍ നിരോധിച്ചു​. നിയന്ത്രണങ്ങളുടെ ഭാഗമായി വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പ​ങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്​. ഏപ്രില്‍ 30 വരെയാണ്​ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്​.അതേസമയം, സംസ്ഥാനത്തെ സ്​കൂളുകള്‍ നേരത്തെ തന്നെ അടച്ചിരുന്നു. ഷോപ്പിങ്​ മാളുകളില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍​പ്പെടുത്തിയിരുന്നു

Related Articles

Back to top button