IndiaKeralaLatest

 കാനണ്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റ് & സിഇഒ മനാബു യാമസാക്കി

“Manju”

കൊച്ചി: ഇമേജിങ് സാങ്കേതികവിദ്യയിലെ പ്രമുഖരായ കാനണ്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റും സിഇഒയുമായി മനാബു യാമസാക്കിയെ നിയമിച്ചു. ഇന്ത്യയിലെ കാനണിന്റെ ബിസിനസ്, പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം യാമസാക്കിക്കായിരിക്കും. സിപിഎസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച് കിഴക്കന്‍ ചൈനയില്‍ ബ്രാന്‍ഡിന്റെ ചീഫ് റീജണല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു യാമസാക്കി.

1989 മുതല്‍ കാനണോടൊപ്പം പ്രവര്‍ത്തിക്കുന്ന യാമസാക്കി യൂറോപ്പ്, മധ്യപൂര്‍വേഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ ബിസിനസ് പരിപാലനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കാനണ്‍ ഇന്ത്യയില്‍ ജോയിന്റ് ചെയ്ത് ഇവിടുത്തെ വിദഗ്ധരായ ടീമിനോട് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഊര്‍ജ്ജസ്വലമായ രാജ്യം എന്ന നിലയില്‍ ഇന്ത്യ സംരംഭകത്വത്തെ അതിശയിപ്പിക്കുകയും പുതിയ സൃഷ്ടിപരമായ വഴികള്‍ പര്യവേക്ഷണം ചെയ്യാനുള്ള വിപുലമായ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്നു. കാനണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനോട് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. കൂടാതെ കാനണിന്റെ വിജയത്തിന്റെയും പുതുമയുടെയും ട്രാക്ക് റെക്കോര്‍ഡ് കെട്ടിപ്പടുക്കുന്നതിനും എല്ലാ പങ്കാളികള്‍ക്കും മൂല്യവും ആനന്ദവും നല്‍കുന്നത് തുടരാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും വിശാലമായ വ്യാപ്തിയും വൈവിധ്യവും കണക്കിലെടുത്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്‍പ്പന്ന നിര്‍ദ്ദേശങ്ങളും സാന്നിദ്ധ്യവും വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പുതിയ പ്രസിഡന്റും സിഇഒയുമായ മനാബു യാമസാക്കി പറഞ്ഞു.

കരിയറിലുടനീളം പലവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണ് യാമസാക്കി. കാനണ്‍ ഇന്ത്യയുടെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് നിലവിലെ മുഖ്യ ബിസിനസ് ശക്തിപ്പെടുത്തുകയും ബ്രാന്‍ഡിന്റെ ഇമേജിങ് വൈദഗ്ധ്യം വളര്‍ത്തുകയുമായിരിക്കും ചുമതല.

പകര്‍ച്ചവ്യാധിയുടെ സമയത്ത് കാനണ്‍ അനിശ്ചിതത്വത്തിലൂടെയാണ് നീങ്ങിയത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി സേവനം പുതിയ തലങ്ങളിലെത്തിച്ചു. പകര്‍ച്ചവ്യാധിയുടെ വെല്ലുവിളിയെ കാനണ്‍ വിജയകരമായി മറികടന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ ശ്രേണിയിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു. പ്രാദേശിക ഔട്ട്‌ലെറ്റുകള്‍ കഴിഞ്ഞ വര്‍ഷം വ്യാപിപ്പിക്കുകയും ചെയ്തു. ഇമേജിംഗ് വ്യവസായത്തിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായി ഉയര്‍ന്നു. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസ് അടിസ്ഥാന സൗകര്യങ്ങള്‍ ലളിതമാക്കാനും സഹായിക്കുന്നു.

Related Articles

Back to top button