IndiaLatest

കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍ വേഷമിടുന്നു

“Manju”

കമല്‍ ഹാസന്‍ നായകനാകുന്ന വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വേഷമിടുന്നു.ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം.വില്ലനായാണ് ഫഹദ് ഫാസില്‍ വേഷമിടുന്നതെന്ന് സൂചനകളുണ്ട്.കമല്‍ ഹാസന്റെ 232-ാം ചിത്രമാണ് ഇത്‌. സൂപ്പര്‍ ഹിറ്റായ കൈദിക്കും വിജയ് ചിത്രം മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴുള്ള താരങ്ങളില്‍ ഫഹദാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫഹദിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും കമല്‍ വെളിപ്പെടുത്തിയിരുന്നു.കമലിന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Articles

Back to top button