എ.കെ.ആന്റണിയുടെ മകനെ പരിഹസിച്ച്‌ പി.വി.അന്‍വര്‍ എം.എല്‍.എ.

എ.കെ.ആന്റണിയുടെ മകനെ പരിഹസിച്ച്‌ പി.വി.അന്‍വര്‍ എം.എല്‍.എ.

“Manju”

തിരുവനന്തപുരം:കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിയെ പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം.എല്‍.എല്‍.എ. അനിലിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പേജായ കോണ്‍ഗ്രസ് സൈബര്‍ ടീമില്‍ വന്ന കുറിപ്പിന്റെ ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.

‘വണ്‍ മരക്കഴുത സ്പോട്ടഡ്’ എന്ന തലക്കെട്ടോടെയാണ് അന്‍വര്‍ തന്റെ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ മീഡിയ സെല്‍ മരക്കഴുത അല്ലെങ്കില്‍ തന്നെ ഇവിടെ ഒരു മലയും മറിക്കാന്‍ പോകുന്നില്ലെന്നും തല പോയാലും കൂടെ നില്‍ക്കുന്ന കടന്നലുകള്‍ക്ക് മുന്നില്‍ എന്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് സൈബര്‍ ടീം അനിനെതിരെ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ ഭാഗങ്ങളും അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ എന്നും, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുളളതെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ ചോദിച്ചിരുന്നു. എ.സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുളള പാഴുകളെ വച്ച്‌ ഐ.ടി സെല്‍ നടത്തുന്നതിലും നല്ലത് കെ.പി.സി.സി ഐ.ടി സെല്‍ പിരിച്ചു വിടുന്നത് ആണെന്നും കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശം ഉണ്ടായിരുന്നു.

Related post