
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധ വര്‍ധിക്കുന്നു. കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്.യുപിയിലെ ലക്നൗവില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. മഹാരാഷ്ട്രയില്‍ 59,907 പോസിറ്റീവ് കേസുകളും 332 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 6976, ഉത്തര്‍പ്രദേശില്‍ 6023, ഡല്‍ഹിയില്‍ 5506, മധ്യപ്രദേശില്‍ 4043 പുതിയ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും