വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയാണ് അദ്ദേഹം കൊവിഡ് സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ ഒന്നിനായിരുന്നു പ്രധാനമന്ത്രി ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ന് പഞ്ചാബില്‍ നിന്നുളള നഴ്സ് നിഷ ശര്‍മയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്‌പ് നല്‍കിയത്. ഒപ്പം ആദ്യ ഡോസ് നല്‍കിയ പുതുച്ചേരി സ്വദേശി പി നിവേദയും ഉണ്ടായിരുന്നു.

വാക്‌സിന്‍ എല്ലാവരും എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘ഇന്ന് എയിംസിലെത്തി താന്‍ കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചുവെന്നും. കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ചില വഴികളില്‍ ഒന്നാണ് ഈ വാക്സിനേഷനെന്നും നിങ്ങള്‍ക്ക് വാക്സിന്‍ എടുക്കാനുള്ള യോഗ്യതയുണ്ടെകില്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുക. ഇതിനായി http://CoWin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്

Related post