ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ലും പേ​രി​ല്ലാ​ത്ത​വ​ര്‍​ക്ക് ഇനി 24 മ​ണി​ക്കൂ​റി​ന​കം പുതിയ കാ​ര്‍​ഡ്

ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ലും പേ​രി​ല്ലാ​ത്ത​വ​ര്‍​ക്ക് ഇനി 24 മ​ണി​ക്കൂ​റി​ന​കം പുതിയ കാ​ര്‍​ഡ്

ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ലും പേ​രി​ല്ലാ​ത്ത​വ​ര്‍​ക്ക് ഇനി 24 മ​ണി​ക്കൂ​റി​ന​കം പുതിയ കാ​ര്‍​ഡ്

“Manju”

മ​ല​പ്പു​റം: നി​ല​വി​ല്‍ ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ലും പേരില്ലാത്തവരും, വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്നവരുമായ വ്യക്തികള്‍ക്ക് ആ​ധാ​ര്‍ ന​മ്പറും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​മു​ണ്ടെ​ങ്കി​ല്‍ ഇനി 24 മ​ണി​ക്കൂ​റി​ന​കം കാ​ര്‍​ഡ് ന​ല്‍​കു​മെ​ന്ന് ജി​ല്ല സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫി​സ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് ല​ഭി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ്സം ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ ക​മീ​ഷ​ന്‍ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റേതെങ്കിലും കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പു​തി​യ കാ​ര്‍​ഡ് ന​ല്‍​കാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അതേസമയം,ഒ​രേ കു​ടും​ബ​ത്തി​ല്‍ ത​ന്നെ ര​ണ്ടോ മൂ​ന്നോ കു​ടും​ബ​മാ​യി​ട്ട് താ​മ​സി​ക്കു​ന്ന​വ​രെ വ്യ​ത്യ​സ്ത കു​ടും​ബ​മാ​യി ക​ണ്ട് റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​ക​ണ​മെ​ന്ന മറ്റൊരാള്‍ സമര്‍പ്പിച്ച അപേക്ഷ ക​മീ​ഷ​ന്‍ ത​ള്ളി. ഇക്കാ​ര്യ​ത്തി​ല്‍ 2013ലെ ​ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ​നി​യ​മ​വും 1966ലെ ​റേ​ഷ​നി​ങ്​ ക​ണ്‍​ട്രോ​ള്‍ ഓ​ര്‍​ഡ​റും അ​നു​സ​രി​ച്ച്‌ മാ​ത്ര​മേ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് സ​പ്ലൈ​സ് ഓ​ഫി​സ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related post