സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; രണ്ട് ദിവസംകൊണ്ട് വര്‍ധിച്ചത് 320 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; രണ്ട് ദിവസംകൊണ്ട് വര്‍ധിച്ചത് 320 രൂപ

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; രണ്ട് ദിവസംകൊണ്ട് വര്‍ധിച്ചത് 320 രൂപ

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 200 രൂപ കൂടി 34,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4265ല്‍ എത്തി. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ മുതല്‍ വീണ്ടും ഉയരുകയായിരുന്നു.

രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 320 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് അറുപതു രൂപയാണ് വര്‍ധിച്ചത്. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. സ്വര്‍ണ വിലയില്‍ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ് പ്രകടമാവുന്നത്. മാര്‍ച്ച്‌ 31 ന് സംസ്ഥാനത്ത് സ്വര്‍ണ വില 32,880 രൂപയിലെത്തിയിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു മാര്‍ച്ച്‌ മാസം അവസാനത്തേത്. വരുംദിവസങ്ങളിലും സ്വര്‍ണം സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related post