ന്യൂഡല്‍ഹി: കോവിഡ് രോഗബാധ രാജ്യത്ത് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നത്തേത്.
ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു. 9,10,319 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,18,51,393 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 59,258 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 685 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള് 1,66,862 ആയി. വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 9,01,98,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.