IndiaLatest

എയര്‍കണ്ടീഷനുകളുടെയും എല്‍ഇഡി ബള്‍ബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ സഹായ പദ്ധതി

“Manju”

ന്യൂഡല്‍ഹി: എയര്‍കണ്ടീഷനുകളുടെയും എല്‍ഇഡി ബള്‍ബുകളുടെയും ഉത്പാദനത്തിന് ഇനി കേന്ദ്ര സഹായം. കേന്ദ്ര മന്ത്രിസഭയാണ് സഹായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. എയര്‍ കണ്ടീഷനുകളുടെയും എല്‍ഇഡി ബള്‍ബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാനായാണ് പുതിയ നടപടി.

കമ്പനികള്‍ക്ക് അഞ്ചു കൊല്ലം കൊണ്ട് 6,238 കോടി രൂപയുടെ സഹായം കേന്ദ്രം നല്‍കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.68 ലക്ഷം രൂപയുടെ ഉത്പാദനവും 64,000 കോടിയുടെ കയറ്റുമതിയും 7920 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ രാജ്യത്തെ നാലു ലക്ഷം പേര്‍ക്ക് തൊഴിലും ലഭിക്കും. ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് നാലു മുതല്‍ ആറു ശതമാനം വരെ സാമ്പത്തിക സഹായമാണ് ഈ രംഗത്തുള്ള കമ്പനികള്‍ക്ക് ലഭിക്കുക. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും ആഗോള ആഭ്യന്തര കമ്പനികള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും.

Related Articles

Back to top button