IndiaLatest

കൊറോണ വ്യാപനം രൂക്ഷമായി മഹാരാഷ്ട്ര

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. ലോക്ഡൗണ്‍ കര്‍ശനമായി തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രധാന നഗരകേന്ദ്രങ്ങള്‍ ലോക്ഡൗണില്‍ തിരക്കുകള്‍ കുറഞ്ഞ നിലയിലാണെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ വ്യാപനം പിടിച്ചുനിര്‍ത്താനായി പുതുക്കിയ മാനദണ്ഡവും സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു.

പൊതുസമൂഹം കൂട്ടമായി ഇറങ്ങരുതെന്ന നിര്‍ദ്ദേശമാണ് പ്രധാനമായും എടുത്തിരി ക്കുന്നത്.പൊതു ഗതാഗതത്തില്‍ യാത്രചെയ്യുന്നവരുടെ എണ്ണവും നിയന്ത്രിക്കാനാണ് നിര്‍ദ്ദേശം. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും നിബന്ധനയില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ പ്രവൃത്തിദിവസം രാവിലെ 7 മുതല്‍ രാത്രി 8 മണിവരെയാണ് ജനങ്ങള്‍ക്ക് സഞ്ചരിക്കാനാവുക. അഞ്ചുപേരില്‍ കൂടിയാല്‍ നിയമനടപടി സ്വീകരിക്കു മെന്നാണ് പോലീസ് അറിയിച്ചത്. എല്ലാ ബീച്ചുകളും പാര്‍ക്കുകളും ഏപ്രില്‍ 30വരെ അടച്ചിടാനാണ് നിര്‍ദ്ദേശം.മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ജോലിസ്ഥലങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം വൈദ്യുതി, പാല്, ജലം, ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമില്ല. വിവാഹം പോലുള്ള ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം റസ്റ്റോറന്റുകള്‍, ബാറുകള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, മാളുകള്‍ എന്നിവയും ഉള്‍പ്പെട്ടതായും പോലീസ് അറിയിച്ചു.

Related Articles

Back to top button