മെഡിക്കല്‍ കോളജ് വരാന്തയില്‍ നൃത്തം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍

മെഡിക്കല്‍ കോളജ് വരാന്തയില്‍ നൃത്തം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍

മെഡിക്കല്‍ കോളജ് വരാന്തയില്‍ നൃത്തം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍

“Manju”

തൃശൂര്‍ :‘മുപ്പത് സെക്കന്‍ഡ് വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ ഷൂട്ട് ചെയ്തതായിരുന്നു. സുഹൃത്താണ് മൊബൈലില്‍ പകര്‍ത്തിയത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വൈറലായി. ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്’. തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ഹൗസ് സര്‍ജന്റ് ക്വാര്‍ട്ടേഴ്സിന്റെ വരാന്തയില്‍ നൃത്തം ചെയ്തു വൈറലായ മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനിന്റേയും ജാനകിയുടേയും വാക്കുകളാണിത്.
നവീന്‍ വയനാട് മാനന്തവാടി സ്വദേശിയാണ്. ജാനകി തിരുവനന്തപുരം സ്വദേശിയും. ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികള്‍. വെവ്വേറെ ബാച്ചുകളാണ്. ഇരുവരേയും ഒന്നിപ്പിച്ചത് നൃത്തമായിരുന്നു.
മുപ്പത് െസക്കന്‍ഡ് നൃത്ത വിഡിയോ ഒരുക്കാന്‍ രണ്ടു മണിക്കൂറെടുത്തു. റാ റാ റാസ്പുടിന്‍, ലവര്‍ ഓഫ് ദി റഷ്യന്‍ ക്വീന്‍ എന്ന കിടിലന്‍ പാട്ടിന്റെ ഈണത്തിനൊപ്പമായിരുന്നു ഡാന്‍സ്. നല്ല ചടുലതയോടെ ഇരുവരും ചുവടുവച്ചു.
മെഡിക്കല്‍ കോളജ് വരാന്തയില്‍ നൃത്തം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്ന തലക്കെട്ടോടെ നൃത്തം നവമാധ്യമങ്ങളില്‍ വൈറലായി. നൃത്തത്തിന്റെ ചടുലത ചില്ലറ കാഴ്ചക്കാരയല്ല ഉണ്ടാക്കിക്കൊടുത്തത്. ഇരുവരുടേയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ ലൈക്ക് മിന്നല്‍േവഗത്തില്‍ കൂടി. ആയിരം ലൈക്കുമായി ഇഴഞ്ഞു നീങ്ങിയിരുന്ന പേജ് ഇപ്പോള്‍ കാല്‍ ലക്ഷം കവിഞ്ഞു.
വാട്സാപ്പുകളിലൂടെ നൃത്തം പ്രവഹിച്ചപ്പോള്‍ വി.ഐ.പി. സ്റ്റാറ്റസായി ഇരുവര്‍ക്കും. കോളജില്‍ മാത്രമല്ല നാട്ടുകാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഇടയില്‍ താരങ്ങള്‍. സിനിമയിലേക്ക് ക്ഷണിച്ചാല്‍ ഇരുവരും പോകാന്‍ റെഡിയാണ്.

Related post