
കോവിഡ്: കേരളത്തിന് മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്
കോവിഡ്: കേരളത്തിന് മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാല്‍ എല്ലാവരും പുറത്തിറങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അതേസമയം, കേരളത്തിന്റെ കോവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയും വ്യക്തമാക്കി. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസത്തിനകം മടങ്ങുന്നവരാണെങ്കില്‍ ക്വാറന്‍റീന്‍ ഇല്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ കേരളവും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. മാസ്കും ധരിക്കുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.