കെ ബാബുവിന്റെ ബിജെപി ബന്ധം വെളിപ്പെടുത്തി എ ബി സാബു

കെ ബാബുവിന്റെ ബിജെപി ബന്ധം വെളിപ്പെടുത്തി എ ബി സാബു

“Manju”

കൊച്ചി: തൃപ്പൂണിത്തുറ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. കെ ബാബു തോല്‍ക്കുമെന്നും, ബിജെപിയുമായി ധാരണ ഉണ്ടാക്കിയെന്നും വെളിപ്പെടുത്തിയ മുതിര്‍ന്ന നേതാവ് എ ബി സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെയും സ്ഥാനാര്‍ഥിയെയും പ്രതിസന്ധിയിലാക്കിയെന്നാണ് സാബുവിനെതിരെ യുഡിഎഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി ഇറക്കിയ കുറിപ്പില്‍ പറയുന്നത്.സാബുവിനെ ഉടന്‍ പുറത്താക്കണമെന്ന് യോഗം കെപിസി സി നേതൃത്വത്തോട് ഏകകണ്ഠമായി ആവശ്യപ്പെട്ടു. ബിജെപിയുമായുള്ള വോട്ടുകച്ചവടം ബാബുവിന് തിരിച്ചടിയാകും. മണ്ഡലത്തില്‍ എം സ്വരാജിന് അനുകൂല സഹാചര്യമാണെന്നും സാബു നേരത്തെ പറഞ്ഞിരുന്നു. ഐ വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചായിരുന്നു മണ്ഡലത്തില്‍ ബാബുവിന്റെ പ്രചാരണമെന്നും സാബു തുറന്നടിച്ചു.

Related post