KeralaLatestThiruvananthapuram

ഭാര്യയേയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ഛത്തീസ്ഗഡ് സ്വദേശി പിടിയില്‍

“Manju”

തിരുവനന്തപുരം: ഭാര്യയേയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ഛത്തീസ്ഗഡ് സ്വദേശി പിടിയില്‍. കുശാല്‍ സിംഗ് മറാബിയാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം പോത്തന്‍കോട് പുലന്തറയിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതി ഭാര്യയെയും ആറ് വയസുള്ള മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നാണ് സൂചന. വെട്ടേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പോത്തന്‍കോട് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button