IndiaLatest

രാജ്യസഭാതെരഞ്ഞെടുപ്പ്; വിചിത്ര ന്യായവുമായി കമ്മീഷന്‍

“Manju”

കാലാവധി തീരാറായ നിയമസഭയിലെ അംഗങ്ങള്‍ പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്താല്‍ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.കേരളത്തിലേത് അസാധാരണ സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധികസത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.മാര്‍ച്ച്‌ 17ന് പ്രഖ്യാപിക്കേണ്ട രാജ്യസഭാതെരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് മരവിപ്പിച്ച നടപടിക്കെതിരെ എസ് ശര്‍മ്മ എം എല്‍ എയും നിയമസഭാസെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാടറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നത്.തെരഞ്ഞെടുപ്പ് വിചിത്ര ന്യായവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

കാലാവധി തീരാറായ നിയമസഭയിലെ അംഗങ്ങള്‍ പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്താല്‍ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.കേരളത്തിലേത് അസാധാരണ സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധികസത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.മാര്‍ച്ച്‌ 17ന് പ്രഖ്യാപിക്കേണ്ട രാജ്യസഭാതെരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് മരവിപ്പിച്ച നടപടിക്കെതിരെ എസ് ശര്‍മ്മ എം എല്‍ എയും നിയമസഭാസെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാടറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നത്.

Related Articles

Back to top button