IndiaLatest

രാജ്യം ജൈവകൃഷിയിലേക്ക് മടങ്ങണം; മോഹന്‍ ഭാഗവത്‍

“Manju”

നാഗപൂര്‍: പരമ്പരാഗത ജൈവകൃഷിയിലേക്ക് ഭാരതം മടങ്ങണമെന്ന് ആര്‍എസ്‌എസ് സര്‍ സംഘചാലക് മോഹന്‍ ജി ഭാഗവത്. മനുഷ്യരുടെ ആരോഗ്യം നിലനിര്‍ത്താന്‍ ജൈവകൃഷി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷ പ്രതിപദ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്വയം സേവകര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ഗ്രാമങ്ങളുടെ വികാസത്തിലാണ് ഭാരതത്തിന്റെ ഭാവി. ഗ്രാമങ്ങളുടെ നിലനില്‍പ്പ് കൃഷിയിലും കര്‍ഷകരിലുമാണ്. ഇവ രണ്ടിന്റെയും യഥാതഥമായ വികാസം സംഭവിക്കേണ്ടതുണ്ട്. അതിനായി വര്‍ഷ പ്രതിപദ ആഘോഷങ്ങളോടനുബന്ധിച്ച്‌ മണ്ണ് ഫലഭൂയിഷ്ഠമാക്കല്‍ എന്നതിന് രാജ്യമെമ്പാടും തുടങ്ങുന്നതിന് എല്ലാവരും ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.

Related Articles

Back to top button