
പാലക്കാട്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ നൃത്തംചവിട്ടി വൈറലായ നവീനെയും ജാനകിയേയും അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചര്‍. ഇരുവരുടേയും പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. തികച്ചും ആകര്‍ഷകമാണ് ആ ചുവടുവെപ്പുകള്‍. കലയിലും വൈദ്യശാസ്ത്രത്തിലും ഒരുപോലെതന്നെ തിളങ്ങട്ടെയെന്നും ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സൗഹൃദങ്ങളില്‍ മതം കാണരുത്, ഒപ്പം സൗഹൃദങ്ങളില്‍ മതം കയറ്റുകയുമരുത്. സഹപാഠികളുടെ സൗഹൃദങ്ങള്‍ക്കും അതിര്‍ വരമ്പുകളിടാന്‍ പറ്റില്ല. അത്രത്തോളം നമ്മുടെ നാട് മാറാനോ മനസ്സ് ചൂരുങ്ങാനോ പാടില്ലായെന്നും ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.