IndiaKeralaLatest

കൊവിഡ് കേസുകള്‍ കുതിക്കുന്നു

“Manju”

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മണിക്കൂറില്‍ 1,31,968 പേര്‍ക്കുകൂടി കോവിഡ്. തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളില്‍ പോകുന്നത്. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി.
കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വീണ്ടുമൊരു ലോക്ക് ഡൗണ്‍ നമ്മുടെ സാമ്ബത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസ് തുടരുമോ എന്ന ചോദ്യം ഉയരുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.
സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് റെയില്‍വെ ഇപ്പോള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. നിലവിലുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനോ നിര്‍ത്താനോ ആലോചിക്കുന്നില്ലെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സുനീന് ശര്‍മ്മ അറിയിച്ചു. കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനോ, നിയന്ത്രിക്കാനോ ഉള്ള അപേക്ഷ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വീസും തുടരും. ട്രെയിനുകളുടെ കുറവ് ഇല്ലെന്നും സ്റ്റേഷനുകളിലെ തിരക്ക് സാധാരണമാണെന്നും അദ്ദേ്ഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി സമ്ബൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കേസുകള്‍ ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രികാല നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

Related Articles

Back to top button