KeralaLatest

മമ്മൂട്ടിയുടെ അനുജനായും ദുല്‍ഖറിന്റെ ചേട്ടനായും മനോജ് കെ. ജയന്‍

“Manju”

ആദ്യം അച്ഛന്റെ അനിയനായി, ഇപ്പോള്‍ ഇതാ മകന്റെ ചേട്ടനായി. സംഭവം കുറച്ച്‌ സിനിമാറ്റിക് ആണ്. അതുകൊണ്ടു തന്നെ ആ സന്തോഷം മനോജ് കെ ജയന്‍ മനസ് നിറഞ്ഞ് പങ്കുവയ്ക്കുകയും ചെയ്തു. ഇന്‍സ്‌റ്റഗ്രാമിലാണ് ആ സന്തോഷം മനോജ് കെ ജയന്‍ പങ്കുവച്ചത്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ‘സല്യൂട്ട്’ സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചേട്ടന്റെ വേഷത്തിലാണ് മനോജ് കെ ജയന്‍ എത്തുന്നത്.

2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി മനോജ് കെ ജയന്‍ വേഷമിട്ടിരുന്നു. എന്നാല്‍, അന്ന് ഒരു തരത്തിലും ദുല്‍ഖറിന്റെ ചേട്ടനായി ഒരു സിനിമയില്‍ വേഷമിടുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മനോജ് കെ ജയന്‍. ഇതൊരു അപൂര്‍വ ഭാഗ്യമാണെന്നും മനോജ് കെ ജയന്‍ ഓര്‍ത്തെടുക്കുന്നു.ദുല്‍ഖര്‍ എന്തൊരു സ്വീറ്റ് പേഴ്സണാണെന്നും തന്റെ കുറിപ്പില്‍ അദ്ദേഹം പറയുന്നു. റോഷന്‍ ആന്‍ഡ്രൂസിനെ ബ്രില്യന്റ് ഡയറക്ടര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമിയിലെ വേഷത്തില്‍ ദുല്‍ഖറിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് മനോജ് കെ ജയന്റെ കുറിപ്പ്.

Related Articles

Back to top button