IndiaLatest

മൂന്നരക്കോടിയുടെ ഇന്‍ഷുറന്‍സ് ‍തുകയ്ക്കായി ഭര്‍ത്താവിനെ ജീവനോടെ ചുട്ടെരിച്ചു; ഭാര്യയും ബന്ധവും പിടിയില്‍

“Manju”

ചെന്നൈ: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി 62-കാരനെ തീകൊളുത്തി കൊലപ്പെടത്തിയ കേസില്‍ ഭാര്യയും ബന്ധുവും വെള്ളിയാഴ്ച പിടിയിലായി. പെരുമണലൂര്‍ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ ഈറോഡിലെ പെരുന്തുറയിലാണ് സംഭവം. തുണിമില്‍ ഉടമയായ തുഡുപ്പതി സ്വദേശി രംഗരാജ് ആണ് മരിച്ചത്. മാര്‍ച്ച്‌ 15ന് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രംഗരാജിനെ ഡിസ്ചാര്‍ജ് ചെയ്ത് വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കൊലപ്പെടുത്തിയത്.

എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള രംഗരാജവുമായി സഞ്ചരിച്ച വാന്‍ പെരിമണലൂരിന് സമീപം വലസുപാളയത്ത് വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടശേഷമാണ് കത്തിച്ചത്. ഭാര്യ ജോതിമണിയും ബന്ധു രാജയും ചേര്‍ന്ന് പെട്രോളൊഴിച്ച്‌ വാഹനത്തിന് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ രാജ തിരൂപ്പര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിച്ചു. അപകടമരണമെന്നായിരുന്നു മൊഴിയെങ്കിലും രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസിന് വ്യക്തമായി.

രംഗരാജന്റെ മരണശേഷം ലഭിക്കുന്ന 3.5 കോടിയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടിയായിരുന്നു ഭാര്യ ജ്യോതിമണി ബന്ധുവിനെ കൂട്ടുപിടിച്ച്‌ കൊലപാതകം ആസൂത്രണം ചെയ്തത്. രാജയ്ക്ക് വാഗ്ദനം ചെയ്ത ഒരുലക്ഷം രൂപയില്‍ പകുതി കൈമാറിയിരുന്നു. പെട്രോള്‍ പമ്ബില്‍നിന്ന് കാനില്‍ ഇന്ധനം വാങ്ങിയെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തില്‍ സിസിടിവി ദൃശ്യങ്ങളോടെയാണ് പൊലീസ് രാജയെ ചോദ്യം ചെയ്തത്.

Related Articles

Back to top button