KeralaLatest

സംസ്ഥാനത്ത് കോവിഡ് വാക്‌സിന് ക്ഷാമം

“Manju”

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിന് ക്ഷാമം. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിനെത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നല്‍കാനുള്ള വാക്‌സിന്‍ മാത്രമേ തിരുവനന്തപുരം ജില്ലയില്‍ സ്റ്റോക്കുള്ളൂ. വാക്‌സിന്‍ ഉടനെ ലഭിച്ചില്ലെങ്കില്‍ വിതരണം അവതാളത്തിലാകും.

45 വയസിന് മുകളിലുള്ളവര്‍ക്കുള്ള മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളടക്കം മുടങ്ങാനാണ് സാധ്യത. മറ്റു പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനാല്‍ പല വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിലും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് സൂചന.

Related Articles

Back to top button