IndiaKeralaLatest

ഫ്ലോയിഡ് മരിച്ചത് ഓക്സിജന്റെ അളവ് കുറഞ്ഞതിനാലെന്ന്

“Manju”

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വര്‍ണവെറിയ്ക്കിരയായി കൊല്ലപ്പെട്ട ആഫ്രോ – അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയ്‌ഡ് മരിച്ചത് ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലെന്ന് ശ്വാസകോശ രോഗവിദഗ്ദ്ധനായ ഡോക്ടര്‍ മാര്‍ട്ടിന്‍ ജോണ്‍. ഫ്ലോയ്‌ഡിനെ ചൗവിന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഡോക്ടറുടെ നിഗമനം.പൊലീസ് ഉദ്യോഗസ്ഥനും കേസിലെ മുഖ്യപ്രതിയുമായ ഡെറിക് ചൗവിന്‍ ഫ്ലോയ്‌ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതോടെ ഓക്സിജന്റെ അളവ് കുറഞ്ഞു. ഇത് തലച്ചോറിനെ ബാധിച്ചു. ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയം നിലയ്ക്കാനും ഇത് കാരണമായതായും ഡോക്ടര്‍ പറഞ്ഞു.
കേസില്‍ വിചാരണ നടക്കുന്ന മിനിയാപോളിസ് കോടതിയിലാണ് ഡോക്ടര്‍ ഇക്കാര്യം അറിയിച്ചത്. മരുന്നുകളോ ഹൃദയസംബന്ധമായ രോഗങ്ങളോ അല്ല ഫ്ലോയ്‌ഡിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button