KeralaLatestThrissur

തൃശൂര്‍ പൂരം; സര്‍ക്കാരിന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

“Manju”

തൃശൂര്‍: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്‌ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ്. ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്തുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂര്‍ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഡിഎംഒ വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഇതിനകം റിപ്പോര്‍ട്ട് നല്‍കിയതായും ഡിഎംഒ അറിയിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 7.2 ശതമനമാണ്‌ഈ രീതിയിലാണ് വ്യാപനമെങ്കില്‍ പൂരം നടക്കുന്ന 23ലെത്തുമ്ബോളേക്കും പൊസിറ്റിവിറ്റി നിരക്ക് 20 ശതമനത്തിലെത്തും.അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തും. ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും ഡിഎംഒ പ്രതികരിച്ചു

Related Articles

Back to top button