ArticleLatest

മനുഷ്യന്‍ ഒറ്റയാണ്; കര്‍മ്മ ഫലങ്ങളും ഒറ്റയ്ക്ക്

“Manju”

കൃഷ്ണകുമാര്‍ സി.

ഒരു മനുഷ്യന്‍ ജനിയ്ക്കുന്നതും മരിയ്ക്കുന്നതും ഒറ്റയ്ക്കാണ് . അവന്റെ കര്‍മ്മങ്ങളുടെ ഫലം അനുഭവിയ്ക്കുന്നതും അവന്‍ ഒറ്റയ്ക്ക് തന്നെ. പിന്നീട് മരണാനന്തരം സ്വര്‍ഗത്തിലെയ്ക്കോ നരകത,്തിലെയ്ക്കോ എങ്ങോട്ടാണെങ്കിലും അവന്‍ പോകേണ്ടതും ഒറ്റയ്ക്കു തന്നെ.

ചാണക്യന്‍. ശാസ്ത്രവുമായി ബന്ധപ്പെടുത്തുമ്ബോള്‍ അവസാന വരി മാത്രം ഒഴിച്ച്‌ നിരത്തിയാലും ഈ വാചകങ്ങള്‍ എത്ര സത്യമുള്ളതാണെന്ന് ഓര്‍ത്ത് നോക്കൂ.

ജനന സമയത്ത് ആരും വ്യക്തിയുടെ കൂടെ അമ്മയുടെ ഉദരത്തില്‍ നിന്ന് വരുന്നില്ല, അത് പോലെ തന്നെ മരിയ്ക്കാന്‍ സമയമാകുമ്ബോള്‍ എത്ര സ്നേഹത്താല്‍ ബന്ധിതരാനെങ്കിലും മറൊരാള്‍ക്ക് നമ്മുടെ ഒപ്പം വരാന്‍ നിയൊഗമില്ലെങ്കില്‍ ഒപ്പം കൂട്ടാന്‍ ആവില്ല. നാം ചെയ്യുന്ന കര്‍മ്മങ്ങളും അപ്രകാരം തന്നെ. ഒരു പ്രവൃത്തിയ്ക്ക് അതിനു ഫലം ലഭിയ്ക്കുക എന്നത് ഇല്ലാതെ തരമില്ലല്ലോ. അതിനാല നാം ചെയ്യുന്ന പ്രവൃത്തി അത് എന്തായാലും ചെയ്ത വ്യക്തിയ്ക്ക് എന്നെങ്കിലും തിരികെ ലഭിക്കുന്നതുമാണു, അതും ഒറ്റയ്ക്ക് തന്നെ അനുഭവിക്കെണ്ടാതാകുന്നു.

ആധുനിക ശാസ്ത്ര നിയമം പറയുന്നത് എല്ലാ പ്രവൃത്തികള്‍ക്കും അതിനും അതിനു തുല്യമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകും എന്നത് തന്നെയാണ്. അത് കൈകൊണ്ട് ചെയ്യുന്ന പ്രവൃത്തിയില്‍ മാത്രമല്ല. മറിച്ചു ജീവിതം കൊണ്ട് നാം ചെയ്യുന്ന പ്രവൃത്തികള്‍ക്കും അതേ നാണയത്തില്‍ മറുവശം ഉണ്ടാകാതെ തരമില്ല. നന്മ ചെയ്‌താല്‍ നന്മ തിരികെ ലഭിയ്ക്കും. അതെ സമയം തിന്മ വിതച്ചാല്‍ തിന്മ കൊയ്തെടുക്കാം.

വാത്മീകിയുടെ കഥ കേട്ടിട്ടില്ലേ. അദ്ദേഹം ചെയ്ത ക്രൂര ഹത്യകളുടെ ഫലം ഏറ്റെടുക്കാന്‍ സമയമായപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പം അതിന്റെ പങ്കു പറ്റിയിരുന്ന ഭാര്യയോ കുഞ്ഞുങ്ങളോ അത് കൂടെ കയ്യെല്ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ താന്‍ ഒറ്റയ്ക്കാണ് എന്തും അനുഭവിക്കെണ്ടാതെന്ന സത്യം തിരിച്ചറിഞ്ഞ വാത്മീകി എന്നാ ആദിമ കാട്ടാളന്‍ പിന്നീട് സന്ന്യാസിയാവുകയാണ് ചെയ്തത്. ഇതൊക്കെ വെറും കഥകള്‍ ആണെന്ന് ഒരുപക്ഷെ പറഞ്ഞാല്‍ പോലും ഇവയിലൊക്കെ നിഴലിയ്ക്കുന്ന അനുഭവ സത്യങ്ങളെ നാം ഉള്‍ക്കോള്ളേണ്ടതുണ്ട് . വേണ്ടത് ജീവിതത്തിലേയ്ക്ക് പകര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ചാണക്യ വചനം അനുസരിച്ച്‌ ജീവിതം എന്നാല്‍ ഒറ്റയാണ് . കൂടെയുള്ളവര്‍ കുറച്ചു നാളേയ്ക്ക് കൂടെയുണ്ടാകും, ആരെങ്കിലുമൊക്കെ എക്കാലത്തും കൂടെയുണ്ടാകും, പക്ഷെ ജീവിതത്തില്‍ നാം ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ട ബാധ്യത നമുക്ക് മാത്രമാണ്.

നന്മ ചെയ്യാന്‍ ശീലിക്കൂ, അതിന്റെ ആനന്ദം അനുഭവിയ്ക്കാന്‍ പഠിക്കൂ.

Related Articles

Back to top button